ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് നേടിയത്. ആരോണ്‍ ഫിഞ്ച് (114),സ്റ്റീവ് സ്മിത്ത് (105),ഡേവിഡ് വാര്‍ണര്‍ (69),ഗ്ലെന്‍ മാക്‌സ് വെല്‍ (45) എന്നിവരുടെ പ്രകടനമാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയുടെ പേരുകേട്ട പേസ്‌നിരയെല്ലാം സിഡ്‌നിയില്‍ നിഷ്പ്രഭമായി. മത്സരത്തിലെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിക്കാം.